വ്യോമാഭ്യാസ പ്രകടനത്തിന് ശംഖുമുഖത്ത് തുടക്കം

തിരുവനന്തപുരം: ഓഖി പോലുള്ള ദുരന്തങ്ങളില്‍ കടലില്‍ അകപ്പെട്ട് ജീവനുവേണ്ടി മല്ലിടുന്നവരെ രക്ഷപ്പെടുത്തല്‍, ഫയര്‍ ഫോഴ്‌സിനു ചെന്നെത്താ ന്‍ സാധിക്കാത്ത സ്ഥലങ്ങളില്‍ തീ അണയ്ക്കുന്നതിനുള്ള സംവിധാനം തുടങ്ങി കാഴ്ചക്കാരെ ആകാംക്ഷയിലാഴ്ത്തി ദക്ഷിണ വ്യോമസേനയുടെ വ്യോമാഭ്യാസ പ്രകടനത്തിന് ശംഖുമുഖത്ത് തുടക്കമായി.
നാല് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ വ്യോമസേനയുമായി സഹകരിച്ചു നടത്തുന്ന ആദ്യ വ്യോമാഭ്യാസമാണ് 'സംവേദന' എന്ന പേരില്‍ അരങ്ങേറിയത്. കാട്ടുതീ പോലുള്ള അത്യാഹിതങ്ങളില്‍ ഫയര്‍ഫോഴ്‌സിനു ചെന്നെത്താന്‍ സാധിക്കാത്ത പ്രദേശങ്ങളിലെ തീ കെടുത്തുന്ന സംവിധാനമായിരുന്നു പ്രകടനത്തില്‍ ആദ്യം. ഹെലികോപ്റ്ററിലെ ബാംബി ബക്കറ്റ് ഉപയോഗിച്ച് ജലാശയങ്ങളില്‍ നിന്ന് വെള്ളം ശേഖരിച്ച ശേഷം ബക്കറ്റിലെ പ്രത്യേക സംവിധാനം വഴി അവ തീ പടരുന്ന മേഖലകളില്‍ തളിക്കും. ഓഖി പോലുള്ള ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന രീതിയും പ്രദര്‍ശിപ്പിച്ചു. വായുസേനയുടെ രണ്ട് ഹെലികോപ്റ്ററുകളാണ് വ്യോമാഭ്യാസ പ്രകടനങ്ങളില്‍ പങ്കെടുത്തത്. സൈനികര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പ്രകടനങ്ങള്‍ക്ക് ദൃക്‌സാക്ഷികളായി. ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, യുഎഇ എന്നീ രാജ്യങ്ങളിലെ വ്യോമസേനാംഗങ്ങള്‍ പങ്കെടുത്തു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ അയല്‍രാജ്യങ്ങളുമായി സഹവര്‍ത്തിത്വത്തിന് രാജ്യം ആഗ്രഹിക്കുന്നതിന്റെ ഭാഗമാണ് വ്യോമാഭ്യാസ പ്രകടനം. ഭാവിയില്‍ കൂടുതല്‍ അയല്‍രാജ്യങ്ങളുമായി സഹകരിച്ച് ദുരന്തനിവാരണ വ്യോമാഭ്യാസങ്ങ ള്‍ പരിഷ്‌കരിക്കാനും ഇത് സഹായകമാവും. ഇന്നു രാവിലെ 9.30ന് എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ സംവിധാനത്തിന്റെ പ്രകടനം നടക്കും.

RELATED STORIES

Share it
Top