വ്യോമസേന വിമാനം ഒഡീഷയില്‍ തകര്‍ന്നുവീണു

ഭുവനേശ്വര്‍: വ്യോമസേന വിമാനം ഒഡീഷയില്‍ തകര്‍ന്നുവീണു. വ്യോമസേനയുടെ പരിശീലന ജെറ്റ് വിമാനമാണ് തകര്‍ന്നുവീണത്. വിമാനം തകര്‍ന്നപ്പോള്‍ തന്നെ പൈലറ്റ് പുറത്തേക്ക് ചാടിയെങ്കിലും പരിക്കേറ്റിട്ടുണ്ട്.ത്സാര്‍ഖണ്ഡ് അതിര്‍ത്തിയായ ഒഡീഷയിലെ മായുര്‍ഭഞ്ച് ജില്ലയിലാണ് അപകടം. പതിവ് പരിശീലനത്തിനായി ഖരഗ്പുരിലെ കലൈകുണ്ഡ വ്യോമതാവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് തകര്‍ന്നുവീണത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

RELATED STORIES

Share it
Top