'വ്യാപാര വ്യവസായ മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം'

തിരുവനന്തപുരം: നോട്ട് നിരോധനവും ജിഎസ്ടിയും മൂലം പ്രതിസന്ധിയിലായ കേരളത്തിലെ വ്യാപാര, വ്യവസായ മേഖലകളെ രക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു. വ്യാപാരി, വ്യവസായി സമൂഹം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. നിരവധി സ്ഥാപനങ്ങളാണു പൂട്ടിക്കൊണ്ടിരിക്കുന്നത്. ഇതുവരെ ഏകദേശം 40000ത്തോളം തൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. അതുകൊണ്ട് സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും രാജു അപ്‌സര ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top