വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാലുപേര്‍ അറസ്റ്റില്‍കുമ്പള: കുമ്പളയില്‍ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ചേവാര്‍ മണ്ടേക്കാപ്പിലെ ജി കെ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ മൂല്യ(52)യെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. മുഖ്യപ്രതി ചെങ്കള എടനീര്‍ ചൂരിമൂല ഹൗസിലെ ബി എം ഉമറുല്‍ ഫാറൂഖ്(36), മുളിയാര്‍ പൊവ്വല്‍ സ്‌റ്റോറിലെ നൗഷാദ് ഷെയ്ഖ്(33), ബോവിക്കാനം എട്ടാം മൈലിലെ എ അബ്ദുല്‍ ആരിഫ്(33), ചെര്‍ക്കള റഹ്മത്ത് നഗറിലെ കെ അഷറഫ്(23) എന്നിവരാണ് അറസ്റ്റിലായത്. കുമ്പള സിഐ വി വി മനോജും സംഘവും ചെര്‍ക്കളയില്‍ വെച്ച് ബുധനാഴ്ച വൈകീട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അബ്ദുല്‍ ആരിഫ് നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. മണ്ടേക്കാപ്പില്‍ വെച്ച് ക്ഷേത്ര ഭണ്ഡാരം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ ഉമറുല്‍ ഫാറൂഖിനെയും രണ്ട് കൂട്ടാളികളെയും നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഈ കേസില്‍ ബദിയടുക്ക പോലീസ് അന്വേഷണം നടത്തിവരികയാണ്. പിടികൂടിയതിന് പ്രതികാരമായാണ് കൊല നടത്തിയതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിന് ശേഷം ഇതുവരെ പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു.[related]

RELATED STORIES

Share it
Top