വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: മൂന്നുപേര്‍ പിടിയില്‍

മാനന്തവാടി: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തി ല്‍ മൂന്നുപേര്‍ അറസ്റ്റില്‍. തൊട്ടില്‍പ്പാലം കുണ്ടുതോട് കിണറുള്ള പറമ്പത്ത് ടി അജ്മല്‍ (33), കുറ്റിയാടി വളയം നെല്ലിക്കണ്ടിപ്പീടിക ഇടത്തിപ്പറമ്പില്‍ കെ കെ ഫാസില്‍ (26), കുറ്റിയാടി അടുക്കത്ത് കക്കോട്ടുചാലി ല്‍ അമ്പലക്കണ്ടി സുഹൈല്‍ (29) എന്നിവരെയാണ് മാനന്തവാടി സ്റ്റേഷന്‍ ഹൗസ് ഓഫിസ ര്‍ പി കെ മണിയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്. പ്രതികള്‍ ഉപയോഗിച്ച മൂന്നു കാറുകളും പിടിച്ചെടുത്തു.
മാനന്തവാടിയില്‍ നിന്ന് ഒരു സ്ത്രീയുടെ സഹായത്തോടെ കാസര്‍കോട് സ്വദേശിയായ യുവ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് അറസ്റ്റ്. വ്യാപാരിയെ കര്‍ണാടകയിലെ പൊന്നമ്പേട്ടയിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ തടങ്കലില്‍ വച്ച് ദേഹോപദ്രവം ഏല്‍പിച്ച് പണം കവരുകയും മോചനദ്രവ്യമായി 15 ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. ഇതുപ്രകാരം സുഹൃത്ത് മുഖേന 1.5 ലക്ഷം കഴിഞ്ഞ 17ന് പ്രതികള്‍ക്ക് കണ്ണൂരില്‍ വച്ച് കൈമാറി വ്യാപാരിയെ മോചിപ്പിച്ചിരുന്നു.
അജ്മല്‍ വെള്ളമുണ്ട പോലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസിലും ഫാസില്‍ കുറ്റിയാടി സ്റ്റേഷനില്‍ പീഡനക്കേസിലും മാനന്തവാടി പോലിസ് സ്റ്റേഷനില്‍ കഞ്ചാവ് കേസിലും പ്രതികളാണ്. സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ മനോജ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ സുഷാജ്, ടി കെ ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top