വ്യാപാരിയെ കുത്തിക്കൊന്നുഉപ്പള : സിഗരറ്റ് ചോദിച്ച് കടയിലെത്തിയ നാലംഗസംഘം വ്യാപാരിയെ കുത്തിക്കൊലപ്പെടുത്തി. കാസര്‍കോട് ജില്ലയിലെ പൈവളിഗെ പഞ്ചായത്തിലെ ചേവാറിലെ ജികെ ജനറല്‍ സ്‌റ്റോര്‍ ഉടമ രാമകൃഷ്ണ(52)യെയാണ് കുത്തിക്കൊലപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കാറിലെത്തിയ നാലംഗസംഘം കടയില്‍ കയറി ആദ്യം സിഗരറ്റ് ആവശ്യപ്പെട്ടു. സിഗരറ്റ് വാങ്ങിയ ശേഷം വ്യാപാരിയുമായി ചില്ലറയെ ചൊല്ലി തര്‍ക്കമുണ്ടാക്കിയ ശേഷം തിരികെ പോയ സംഘം അല്‍പസമയം കഴിഞ്ഞ് തിരിച്ചെത്തി മാമ്പഴം ആവശ്യപ്പെട്ടു. വ്യാപാരി മാമ്പഴം എടുക്കാനായി കുനിഞ്ഞപ്പോള്‍ കുത്തുകയായിരുന്നു. വ്യാപാരിയുടെ നിലവിളി കേട്ട് പരിസരവാസികള്‍ എത്തുമ്പോഴേക്കും അക്രമികള്‍  രക്ഷപ്പെട്ടു. കുത്തേറ്റ രാമകൃഷ്ണയെ നാട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമേധ്യ മരിച്ചു. പിതാവ്: സുബ്ബമൂല്യ. മാതാവ്: ഭാഗ്യരഥി. ഭാര്യ: ഗീത. മക്കള്‍: മനീഷ, ചിത്രാക്ഷ. സഹോദരങ്ങള്‍: ചന്തപ്പമൂല്യ, ലക്ഷ്മി, ശേഷപ്പ, ലീലാവതി, വാസന്തി.

RELATED STORIES

Share it
Top