വ്യാപാരിയെയും മകനെയും കടയില്‍ കയറി മര്‍ദിച്ചതായി പരാതി

മുക്കം: വ്യാപാരിയെ കടയില്‍ കയറി മര്‍ദിച്ചതായി പരാതി. മുക്കം ഓര്‍ഫനേജ് റോഡിലെ ജബ്‌ന അക്വോറിയം കടയുടമയും തേക്കുംകുറ്റി സ്വദേശിയുമായ ജലീല്‍ (38) മകന്‍ മുഹമ്മദ് ആദില്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.കട അടയ്ക്കാന്‍ സമയമായപ്പോള്‍ മദ്യപിച്ചെത്തിയ രണ്ട് പേര്‍ വന്ന് പ്രകോപനമില്ലാതെ  മര്‍ദിക്കുകയായിരുന്നുവെന്നും അക്രമിച്ചവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും ജലീല്‍ പറഞ്ഞു. കടയിലുണ്ടായിരുന്ന അക്വോറിയം ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ അക്രമികള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് നശിപ്പിച്ചു. മുക്കം പോലീസില്‍ പരാതി നല്‍കി. പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മുക്കത്ത്  പ്രകടനം നടത്തി.

RELATED STORIES

Share it
Top