വ്യാപാരിയുടെ പണം കവര്‍ന്നു; ഒരാള്‍ പിടിയില്‍

ഒറ്റപ്പാലം: ബസ് കാത്തുനില്‍ക്കുകയായിരുന്ന വ്യാപാരിയുടെ ഒന്നരലക്ഷംരൂപ കവര്‍ന്ന ഒരാളെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. ഒപ്പമുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. പിലാത്തറ കിഴക്കേക്കര അബ്ദുല്ല കുട്ടി(അബ്ദുള്ള-58)യെ ആണ് എഎസ്‌ഐ സേതുമാധവന്റെ നേതൃത്വത്തിലുള്ള സംഘം നാട്ടുകാരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 9 മണിയോടെ ചിനക്കത്തൂര്‍ കാവിന് സമീപത്തെ ബസ് സ്‌റ്റോപ്പില്‍ വെച്ചായിരുന്നു സംഭവം. പാലപ്പുറത്ത് പലചരക്ക് വ്യാപാരം നടത്തുന്ന മുഹമ്മദ് കാസിം സാധനങ്ങള്‍ വാങ്ങാന്‍ പാലക്കാട്ടേക്ക് ബാസ് കാത്തുനില്‍ക്കുന്നതിനിടെയാണ് കയ്യിലുണ്ടായിരുന്ന ഒന്നര ലക്ഷംരൂപ കവര്‍ന്നത്. അബ്ദുല്ല കുട്ടിയും ഒപ്പമുണ്ടായിരുന്നയാളും ചേര്‍ന്ന് ദേഹോപദ്രവം ഏല്‍പിച്ചാണ് പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നത്. കാസിം ബഹളം വെച്ചതിനെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ അബ്ദുല്ല കുട്ടിയെ തടഞ്ഞുവെച്ചെങ്കിലും ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top