വ്യാപാരിയുടെ കണ്ണില്‍ മുളകുപൊടി വിതറി കവര്‍ച്ചയ്ക്ക് ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: രാത്രി കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന വ്യാപാരിയുടെ കണ്ണില്‍ മുളക് പൊടി വിതറിയ കവര്‍ച്ചക്ക് ശ്രമിച്ച സംഘത്തിലെ രണ്ട് പേരേ ഹൊസ്ദുര്‍ഗ് പോലിസ് അറസ്റ്റ് ചെയ്തു.കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി കെ പി സെരീജ് (27), തലശ്ശേരി ചെറുമാവിലായിലെ മിഥുന്‍ (27) എന്നിവരാണ് അറസ്റ്റിലായത്.
ആവിക്കര അമല്‍സ്‌റ്റോര്‍ ഉടമ കുശാല്‍നഗറിലെ കെ സുരേഷ് കുമാറിന്റെ കണ്ണില്‍ മുളക് പൊടി വിതറി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. സെരീജും മിഥുനും നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.
ഒരു കവര്‍ച്ചയുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കാഞ്ഞങ്ങാട്ടെ കവര്‍ച്ചാ ശ്രമം പൊളിഞ്ഞത്.
2016 ഡിസംബര്‍ 26നാണ് കേസിനാസ്പദമായ സംഭവം. രാത്രി കടയടച്ച് കാറില്‍ വീട്ടിലേക്ക് പോകുമ്പോള്‍ കുശാല്‍നഗര്‍ പോളിടെക്‌നിക് ഗേറ്റിന് സമീപമെത്തിയപ്പോള്‍ മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നംഗസംഘം കാര്‍ തടഞ്ഞ് സുരേഷ് കുമാറിന്റെ മുഖത്ത് മുളക് പൊടി വിതറുകയായിരുന്നു. കാര്‍ മുന്നോട്ടെടുത്ത് വേഗത്തില്‍ ഓടിച്ചു പോയതോടെ സംഘത്തിന്റെ കവര്‍ച്ചാശ്രമം പരാജയപ്പെടുകയായിരുന്നു.

RELATED STORIES

Share it
Top