വ്യാപാരികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദ്ദീന്റെ നിവേദനം. ദേശീയപാത-റോഡ് വികസനം, വാടക കുടിയാന്‍ വിഷയം, മിഠായ്‌ത്തെരുവ് ഗതാഗത നിയന്ത്രണം എന്നീ വിഷയങ്ങള്‍ സംബന്ധിച്ചാണ് നിവേദനം.
ദേശീയപാതക്ക് സ്ഥലം അക്വയര്‍ ചെയ്തു കൊടുക്കുന്ന പണി കേരള സര്‍ക്കാരിനാണ്. റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ റോഡരികില്‍ ഭൂമി ജന്മമായി ഉള്ളവര്‍ക്ക് വലിയ നഷ്ടപരിഹാര തുക സര്‍ക്കാര്‍ നല്‍കുന്നു. എന്നാല്‍ ഇരുപതും മുപ്പതും വര്‍ഷങ്ങളായി വാടകക്ക് കടകളെടുത്ത് കച്ചവടം ചെയ്യുന്ന കച്ചവടക്കാര്‍ക്ക് ഒരു ആനുകൂല്യവും നല്‍കുന്നില്ല. ഇത്തരം കച്ചവടക്കാര്‍ക്ക് ജന്മിമാര്‍ക്ക് കൊടുക്കുന്ന നഷ്ട പരിഹാരതുകയുടെ പകുതിയെങ്കിലും കൊടുക്കാന്‍ തയാറാകണം -നിവേദനത്തില്‍ പറയുന്നു.
കോഴിക്കോട്ടെത്തിയ മുഖ്യമന്ത്രിയെ ടി നസിറുദ്ദീന്‍, മറ്റു ഭാരവാഹികളായ കെ സേതുമാധവന്‍, പി ശ്രീകുമാര്‍ എന്നിവരാണ് നേരിട്ട് കണ്ട് നിവേദനം നല്‍കിയത്. ആദ്യ രണ്ടു കാര്യങ്ങള്‍ പരിഗണിക്കാമെന്നും മിഠായ്‌ത്തെരുവ് കാര്യം പരിശോധിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി പിന്നീട് നേതാക്കള്‍ പറഞ്ഞു.

RELATED STORIES

Share it
Top