വ്യാപാരികളെ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ ജനകീയ പ്രക്ഷോഭം

നല്ലളം: നല്ലളം ബസാറിലെ കോഹിനൂര്‍ കെട്ടിടത്തില്‍ വര്‍ഷങ്ങളായി കച്ചവടം നടത്തുന്ന വാടകക്കാരെ ഒഴിപ്പിക്കാനുള്ള കൂനഞ്ചേരി ദാറുന്നജാത്ത് അറബികോളജ് മാനേജ്‌മെന്റിന്റെ നീക്കത്തിനെതിരെ വന്‍ ജനകീയ പ്രതിഷേധം.
ഇന്നലെ വൈകീട്ട് വ്യാപാരിവ്യവസായി സംഘടനകളും വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും റസിഡന്‍സ് അസോസിയേഷനുകളും സംയുക്തമായി നല്ലളം അങ്ങാടിയില്‍ പ്രതിഷേധപ്രകടനം നടത്തിയാണ് പ്രതിഷേധപരിപാടികള്‍ തുടങ്ങിയത്.
വൈകീട്ട് നാലിന് തുടങ്ങിയ ധര്‍ണ്ണ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം കുഞ്ഞാമുട്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ എം റഫീഖ്, ആക്ഷന്‍ കമ്മിറ്റി ഖജാഞ്ചി മുഹമ്മദ് ഷമീല്‍ തങ്ങള്‍, കെ സേതുമാധവന്‍(വ്യാപാരിവ്യവസായിഏകോപനസമിതി), കെ സോമന്‍(വ്യാപാരി വ്യവസായി സമിതി), ഫിര്‍ഷാദ് കമ്പിളിപ്പറമ്പ്(എസ്ഡിപിഐ), അഷ്‌റഫ്(മുസ്്‌ലിംലീഗ്), പി ജയപ്രകാശന്‍(സിപിഎം), ടി കെ ഗഫൂര്‍(കോണ്‍ഗ്രസ്), കെ ജെ കുമാര്‍(ബിജെപി), അസീസ്(ഐഎന്‍എല്‍), ദേവരാജന്‍(സിപിഐ), കെ എം ഹനീഫ, കെ പി എ സലാം, മനാഫ് കാപ്പാട്, സലീം രാമനാട്ടുകര, എം പി സിദ്ധീഖ്, ഷാഹുല്‍ഹമീദ്, പി നസീര്‍ സംസാരിച്ചു.

RELATED STORIES

Share it
Top