വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കാനെത്തുന്നവര്‍ ദുരിതത്തില്‍

നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭയില്‍ വിവിധ വ്യാപാരസ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കാനെത്തുന്നവര്‍ ദുരിതം നേരിടുന്നതായി പരാതി. ലൈസന്‍സ് പുതുക്കിനല്‍കുന്ന കൗണ്ടറില്‍ പുതുതായി നിയമിച്ചിരിക്കുന്ന താല്‍ക്കാലിക ജീവനക്കാര്‍ വേണ്ടത്ര പരിജ്ഞാനമില്ലാത്തവരാണെന്നും ആക്ഷേപം. മണിക്കൂറുകള്‍ നീ കാത്തിരിപ്പിന് ശേഷമാണ് ലൈസന്‍സ് പുതുക്കി ലഭിക്കുന്നത്. ലൈസന്‍സിനുള്ള അപേക്ഷ പൂരിപ്പിച്ചു കെട്ടിട നികുതിയും തൊഴില്‍ കരവും ഒടുക്കി കൗണ്ടറില്‍ എത്തിയാല്‍ പിന്നീട് മണിക്കൂറുകള്‍ നീണ്ട കാത്തുനില്‍പ്പാണ്. ക്ഷമ നശിച്ച പലരും ക്ഷുഭിതരായി മടങ്ങുകയാണ്. കംപ്യൂട്ടറില്‍ രേഖകള്‍ പരിശോധിക്കേണ്ടത് ജെഎച്ച്‌ഐ 2 തസ്തികയിലുള്ളവരാണ്.  നിലവില്‍ ജോലിചെയ്യുന്നവരെ  കൊടിയുടെ  നിറം നോക്കിയാണ്  ജോലിക്ക് നിയോഗിച്ചതെന്നാണ് ആക്ഷേപം. ഫെബ്രുവരി മാസമാണ് വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് പുതുക്കേണ്ടത്. വരും ദിവസങ്ങളില്‍  തിരക്ക്  വര്‍ധിക്കും. 2014ല്‍ നെടുമങ്ങാട് നഗരസഭയെ ഒന്നാം ഗ്രേഡ് ആയി മാറിയിരുന്നു. ഇതനുസരിച്ച് ജെഎച്ച്‌ഐ- 2 നാലുപേരും ജെഎച്‌ഐ രണ്ടുപേരും എച്‌ഐ 2  ഒരാളും ജീവനക്കരായി വേണം. എന്നാല്‍ നിലവില്‍ ഇതിന്റെ പകുതി പേരാണ് ഇവിടെയുള്ളത്.

RELATED STORIES

Share it
Top