വ്യാപം അഴിമതിഇഡി ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

ഇന്‍ഡോര്‍: വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ച കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. വ്യാപം അഴിമതിയുടെ ആസൂത്രകരായ ഡോ. ജഗദീഷ് സാഗര്‍, ശ്രീ അരബിന്ദോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മുന്‍ ചെയര്‍മാന്‍ ഡോ. വിനോദ് ഭണ്ഡാരി തുടങ്ങിയവര്‍ക്കെതിരേയാണ് കള്ളപ്പണം തടയല്‍ നിയമപ്രകാരം പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
വ്യാപം എന്ന് ഹിന്ദിയില്‍ അറിയപ്പെടുന്ന മധ്യപ്രദേശ് പ്രൊഫഷനല്‍ എക്‌സാമിനേഷന്‍ ബോര്‍ഡിന്റെ പ്രൊഫഷനല്‍ കോഴ്‌സുകളിലും സംസ്ഥാന സര്‍വീസുകളിലും പ്രവേശനം ലഭിക്കുന്നതില്‍ സാമ്പത്തിക ക്രമക്കേട് കാണിച്ചുവെന്നും കള്ളപ്പണം വെളുപ്പിച്ചുവെന്നുമാണ് കേസ്. ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും കേസുകളില്‍ പ്രതികളാണ്.

RELATED STORIES

Share it
Top