വ്യാജ ഹലാല്‍ ഭക്ഷണത്തിനെതിരേ മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

തൃശൂര്‍: ഹലാല്‍ എന്ന വ്യാജേന വില്‍ക്കുന്ന ഹോട്ടല്‍, കച്ചവട സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യവേ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് എ എം ഹാരിസ് ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഹലാല്‍ ഭക്ഷണം ഭക്ഷിക്കല്‍ ഇസ്‌ലാമിക വിശ്വാസത്തിന്റെ കാതലായ ഭാഗമാണെന്നിരിക്കേ അതിന് കടകവിരുദ്ധമായും വഞ്ചനാപരമായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ സ്വയം തിരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോവുമെന്ന് യോഗം അറിയിച്ചു. വിദേശ രാജ്യങ്ങളില്‍ നടപ്പിലുള്ള ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ പരിപാടികള്‍ സര്‍ക്കാര്‍ നടപ്പില്‍വരുത്തണം. ജില്ലാ പ്രസിഡന്റ് സി ബി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എം എം ജലീല്‍, യൂത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് കെ എം നിസാര്‍, ഒ എ അബ്ദുല്‍ഖാദര്‍ ഹാജി, കരീം മൂന്നുപീടിക, സഞ്ജീവനി സുലൈമാന്‍, എം അന്‍സാരി, മൊയ്തുണ്ണി പെരുമ്പിലാവ്, ഹബീബ് ഖാന്‍, വാഹിദ് കൊടുങ്ങല്ലൂര്‍, എം എസ് ഷാനവാസ് സംസാരിച്ചു.

RELATED STORIES

Share it
Top