വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് സഹോദരിമാര്‍ പിടിയില്‍

അബുദബി : സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ട് അറബ് സഹോദരിമാര്‍ അബുദബി പോലീസിന്റെ പിടിയിലായി. സ്വദേശിയായ ഒരു പെണ്‍കുട്ടിയെ അല്‍ ഷംഖ പ്രദേശത്ത് വെച്ച് ആഫ്രിക്കന്‍ യുവതി തട്ടിക്കൊണ്ട് പോകുന്ന വീഡിയോയാണ് റിക്കാര്‍ഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ 26 ഉം 32 ഉം പ്രായമുള്ള സഹോദരിമാര്‍ പ്രചരിപ്പിച്ചിരുന്നത്. ഇത്തരം വ്യാജ വാര്‍ത്തകളും ക്വിംവദന്തികളും പ്രചരിപ്പിക്കുന്നവരെ കര്‍ശനമായി നേരിടുമെന്ന് അബുദബി പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ഒമ്രാന്‍ അഹമ്മദ് അല്‍ മസ്‌റൂയി മുന്നറിയിപ്പ് നല്‍കി. കുട്ടി റോഡിലൂടെ നടന്ന് പോകുമ്പോള്‍ മാതാവിന്റെ നിര്‍ദ്ദേശ പ്രകാരം അവരുടെ വീട്ടില്‍ ജോലി ചെയ്യുന്ന ആയ തന്നെയാണ് കുട്ടിയെ എടുത്ത് കൊണ്ട് പോയിരുന്നതെന്നും അബുദബി പോലീസ് വ്യക്തമാക്കി.

RELATED STORIES

Share it
Top