വ്യാജ വാര്‍ത്ത: ദേശാഭിമാനിക്കും മംഗളത്തിനുമെതിരേ എസ്ഡിപിഐ നിയമനടപടിക്ക്

അമ്പലപ്പുഴ: ബൈക്ക്‌യാത്രക്കാരനില്‍ നിന്നു മൂന്നരലക്ഷം രൂപ തട്ടിയ കേസില്‍ അമ്പലപ്പുഴ പോലിസ് അറസ്റ്റ് ചെയ്ത പ്രതിക്ക് എസ്ഡിപിഐ ബന്ധമുണ്ടെന്നു വാര്‍ത്ത നല്‍കിയ ദേശാഭിമാനി, മംഗളം എന്നീ പത്രങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ എസ്ഡിപിഐ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
കേസുമായി ബന്ധപ്പെട്ടു കാക്കാഴം കമ്പിവളപ്പില്‍ സൗഫറിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് വളഞ്ഞവഴിയിലെ സിഐടിയു യൂനിയന്‍ അംഗവും സൗഫര്‍ മുമ്പ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായിരുന്നു. 2008 നവംബറില്‍ അമ്പലപ്പുഴ മോഡേണ്‍ സ്‌കൂളിലെ മൂന്നു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിലെ രണ്ടാംപ്രതിയായ ഇയാളെ കേസില്‍ നിന്നു രക്ഷിക്കാന്‍ പോലിസ് സ്‌റ്റേഷന്‍ കയറിയിറങ്ങിയത് ഡിവൈഎഫ്‌ഐ-സിപിഎം നേതാക്കളായിരുന്നു. അന്ന് എസ്എഫ്‌ഐക്കാരനായിരുന്നു സൗഫര്‍. പിതൃ സഹോദരന്‍ എസ്ഡിപിഐയുടെ പ്രാദേശിക നേതാവായതിനാല്‍ മാധ്യമങ്ങള്‍ പാര്‍ട്ടിയുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് മണ്ഡലം കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പ റഞ്ഞു. അതിലും എളുപ്പത്തി ല്‍ ബന്ധപ്പെടുത്താന്‍ സാധിക്കുന്നതാണ് ഇയാളുടെ സിപിഎം ബന്ധം. വാര്‍ത്ത പിന്‍വലിച്ചു തിരുത്തു നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അടുത്തദിവസം തന്നെ നിയമനടപടി സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
എസ്ഡിപിഐ അമ്പലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സുനീ ര്‍ വണ്ടാനം അധ്യക്ഷത വഹിച്ചു. സെക്രട്ടറി അസ്്‌ലം, മനാഫ്, നിയാസ്, സവാദ്, ജയപ്രകാശ്, ഷാനവാസ് സംസാരിച്ചു.

RELATED STORIES

Share it
Top