വ്യാജ വാര്‍ത്തക്കെതിരെ എസ്ഡിപിഐ പരാതി നല്‍കിആലപ്പുഴ: കഞ്ചാവുമായി പിടിയിലായ യുവാക്കളെ എസ്ഡിപിഐ പ്രവര്‍ത്തകരായി ചിത്രീകരിച്ചുകൊണ്ട് വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കെതിരെ എസ്ഡിപിഐ ആലപ്പുഴ മണ്ഡലം കമ്മിറ്റി പരാതി നല്‍കി.പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളായ ഐവിറ്റ്‌നസ്, ന്യൂസ്ഗില്‍, ഫെയ്‌സ് ബുക്ക് ഐഡികളായ ജയാസ് മണ്ണഞ്ചേരി,
നിതിന്‍ തോമസ് പുന്നപ്ര, പോരാളി ഷാജി, ശാലിനി സതീഷ്, സലാം പത്തംകുളം, പൊന്നരിവാള്‍ പാലത്തായി എന്നിവര്‍ക്കെതിരെ മണ്ഡലം പ്രസിഡന്റ് കെ റിയാസാണ് മണ്ണഞ്ചേരി പോലിസില്‍ പരാതി നല്‍കിയത്. കഞ്ചാവുമായി അറസ്റ്റിലായവര്‍ക്ക് എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ലെന്നിരിക്കെ സമൂഹത്തില്‍ മാന്യമായി പ്രവര്‍ത്തിക്കുകയും ലഹരി മാഫിയകള്‍ക്കെതിരെ ജനങ്ങളെ നിരന്തരം ബോധവല്‍കരിക്കുകയും കാംപയിനുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയെ ബോധപൂര്‍വം അപകീര്‍ത്തിപ്പെടുത്തുക എന്നതാണു വാര്‍ത്ത പ്രചരിപ്പിച്ചവരുടെ ഉദ്ദേശ്യമെന്ന് പരാതിയില്‍ പറയുന്നു.

RELATED STORIES

Share it
Top