വ്യാജ വാട്‌സ്അപ്പ് സന്ദേശങ്ങള്‍ക്ക് 10 ലക്ഷം ദിര്‍ഹം പിഴ

അബുദബി: വ്യക്തികളുടെ സുപ്രധാന വിവരങ്ങളായ യൂസര്‍ നെയിം, പാസ്്‌വേര്‍ഡ് തുടങ്ങിയവ ചോര്‍ത്താന്‍ വേണ്ടി വേണ്ടി കമ്പനികളുടെ വ്യാജ ട്രേഡ് മാര്‍ക്കുകളും വെബ്‌സൈറ്റുകളും നിര്‍മ്മിച്ച് ദുര്‍വിനിയോഗം ചെയ്ത് വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രചരിപ്പിച്ചാല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് യു.എ.ഇ. നിയമ വ്യക്തമാക്കുന്നു. കൂടാതെ 3 വര്‍ഷം വരെ തടവും അനുഭവിക്കേണ്ടി വരും. ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടാനുള്ള സുപ്രധാന വിവരങ്ങള്‍ ചോര്‍ത്താന്‍ വേണ്ടി കുറ്റവാളികള്‍ ഇത്തരം രീതില്‍ തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളത് കൊണ്ടാണ് കര്‍ശന സൈബര്‍ നിയമം നടപ്പിലാക്കുന്നത്.

RELATED STORIES

Share it
Top