വ്യാജ ലൈസന്‍സില്‍ വെളിച്ചെണ്ണ : നരിക്കുനിയിലെ സ്ഥാപനം ഭക്ഷ്യസുരക്ഷാ വിഭാഗം അടപ്പിച്ചുനരിക്കുനി:ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ വ്യാജ നമ്പര്‍ പ്രദര്‍ശിപ്പിച്ച് വെളിച്ചെണ്ണ വ്യാപാരം നടത്തിയ സ്ഥാപനം ഭക്ഷ്യസുരക്ഷ വിഭാഗം പൂട്ടി സീല്‍ ചെയ്തു. നരിക്കുനിയില്‍ അന്നപൂര്‍ണ്ണ എന്ന പേരില്‍ വെളിച്ചെണ്ണ കുപ്പിയിലാക്കി വിതരണം ചെയ്യുന്ന സ്ഥാപനമാണ് പൂട്ടി സീല്‍ ചെയ്തത്. നിലവാരം കുറഞ്ഞതും ലൈസന്‍സില്ലാത്തതുമായ വെളിച്ചെണ്ണ വില്‍പന നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.  ഭക്ഷ്യസുരക്ഷ വിഭാഗം അസി കമ്മീഷണര്‍ ബി ജയചന്ദ്രന്‍, സേഫ്റ്റി ഓഫീസര്‍മാരായ വിനോദ് കുമാര്‍, വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സ്ഥാപനം അടച്ചുപൂട്ടി സീല്‍ ചെയ്ത സംഘം സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു.

RELATED STORIES

Share it
Top