വ്യാജ രജിസ്‌ട്രേഷന്‍ നമ്പറുള്ള വാഹനം പിടികൂടി

അങ്കമാലി: വ്യാജ രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനം അങ്കമാലി ആര്‍ടി ഓഫിസ് ഉദ്യോഗസ്ഥര്‍ പിടികൂടി. പുതിയ വാഹനം വാങ്ങിയിട്ട് രജിസ്‌ട്രേഷന്‍ നടത്താതെ വ്യാജ നമ്പരില്‍ ഉപയോഗിച്ചിരുന്ന മഹീന്ദ്രയുടെ താര്‍ എന്ന കാറാണ് അങ്കമാലി സബ് ആര്‍ടി ഓഫിസിലെ അസി.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാനവാസ് ഖാന്‍ പിടികൂടിയത്.
ചാലക്കുടി പരിയാരം തൃക്കൂരന്‍ മേജറ്റ് വര്‍ഗീസിന്റേതാണ് വ്യാജ നമ്പറില്‍ പിടികൂടിയ വാഹനം.  ഇന്നലെ രാവിലെ 11.30ന് അങ്കമാലി നായത്തോട് കവലയില്‍ വാഹന പരിശോധന നടത്തി വരുന്ന സമയത്ത് എയര്‍പോര്‍ട്ട് ഭാഗത്ത് നിന്ന് ചാലക്കുടി ഭാഗത്തേയ്ക്ക് വന്നിരുന്ന മോട്ടോര്‍കാര്‍ പരിശോധനാ ഉദ്യോഗസ്ഥര്‍  കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്‍തുടര്‍ന്ന ഉദ്യോഗസ്ഥര്‍ ദേശീയ പാതയില്‍ അങ്കമാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിനു സമീപത്ത് വെച്ചാണ് പിടികൂടിയത്.
വാഹനത്തിന്റെ മുന്‍വശത്ത് കെഎല്‍ 64/എഫ് 8055 എന്ന രജിസ്‌ട്രേഷന്‍ ഫാന്‍സി ലെവലില്‍ കെഎല്‍ 64/എഫ് ബോസ് എന്ന രീതിയിലാണ് എഴുതിയിരുന്നത്. കൂടാതെ വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്ക് ലൈസന്‍സ് ഇല്ലെന്നും തെളിഞ്ഞിട്ടുണ്ട്.

RELATED STORIES

Share it
Top