വ്യാജ ബിരുദം: ഹര്‍മന്‍പ്രീത് കൗറിനെ ഡിഎസ്പിയില്‍ നിന്ന് തരംതാഴ്ത്തി


ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്്റ്റന്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിനെത്തുടര്‍ന്ന് പഞ്ചാബ് സര്‍ക്കാര്‍ ഹര്‍മന്‍പ്രീതിനെ ജോലിയില്‍ നിന്ന് തരംതാഴ്ത്തി. പഞ്ചാബ് പോലിസ് ഡപ്യൂട്ടി സൂപ്രണ്ടായിരുന്ന (ഡിഎസ്പി) ഹര്‍മന്‍പ്രീത് കൗറിനെ കോണ്‍സ്റ്റബിളായാണ് തരം താഴ്ത്തിയത്. ചൗധരി ചരണ്‍ സിങ് സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയെന്ന് അവകാശപ്പെട്ട് ഹര്‍മന്‍പ്രീത് സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കണ്ടെത്തിയത്. എന്നാല്‍ പരിശീലകന്റെ നിര്‍ദേശപ്രകാരം പരീക്ഷ എഴുതിയാണ് ബിരുദ സര്‍ട്ടിഫിക്കറ്റ് നേടിയതെന്നും വ്യാജമാണെന്നത് സംബന്ധിച്ച് തനിക്ക് അറിവില്ലെന്നും ഹര്‍മന്‍പ്രീത് പ്രതികരിച്ചു.ഇംഗ്ലണ്ടില്‍ നടന്ന വനിതാ ഏകദിന ലോകകപ്പിലെ മികച്ച പ്രകടനം വിലയിരുത്തി 2017 ജൂലൈയിലാണ് ഹര്‍മന്‍പ്രീത് കൗറിനെ ഡിഎസ്പിയായി നിമയിക്കാന്‍ ഉത്തരവിറക്കിയത്.

RELATED STORIES

Share it
Top