വ്യാജ പ്രചാരണം: ഒരാള്‍ അറസ്റ്റില്‍

കുന്നംകുളം: ചലച്ചിത്രതാരം വി കെ ശ്രീരാമന്‍ മരിച്ചതായി സമൂഹ മാധ്യമങ്ങള്‍ വഴി വ്യാജപ്രചാരണം നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട് കോവൂര്‍ സ്വദേശി ബഗീഷിനെയാണ് സൈബര്‍ പോലിസിന്റെ സഹായത്തോടെ കുന്നംകുളം സിഐ കെ ജി സുരേഷും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഒരു മാസം മുമ്പായിരുന്നു സംഭവം. ഇയാള്‍ ബം ഗളൂരുവില്‍ ഇന്റീരിയര്‍ ഡിസൈനിങ് സ്ഥാപനത്തില്‍ ജോലിചെയ്യുകയാണ്.  സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണസംഘത്തില്‍ അഡീഷനല്‍ എസ്‌ഐ ഹക്കീം, സീനിയര്‍ സിപിഒ വര്‍ഗീസ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top