വ്യാജ പ്രചാരണം: എസ്ഡിപിഐ പരാതി നല്‍കി

കടവല്ലൂര്‍: യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതിനെതിരേ എസ്ഡിപിഐ പോലിസില്‍ പരാതി നല്‍കി.
കടവല്ലൂര്‍ പഞ്ചായത്തിലെ  ആല്‍ത്തറ മോളുംകുന്നു താമസിക്കുന്ന  ജസീലിന്റെ ഭാര്യ പൊള്ളലേറ്റ് മരിച്ച സംഭവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു.
ജസീല്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണെന്ന തരത്തിലാണ് പ്രചരണം. ഇതിനെതിരേയാണ് എസ്ഡിപിഐ കടവല്ലൂര്‍ പഞ്ചായത്ത് കമ്മിറ്റി കുന്നംകുളം പോലിസില്‍ പരാതി നല്‍കിയത്. വ്യാജ പ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്നും സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ആര്‍എസ്എസ് അജണ്ട തടയണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top