വ്യാജ പ്രചാരണം; എസ്ഡിപിഐ നേതാവ് പോലിസില്‍ പരാതി നല്‍കി

ആലങ്ങാട് (കൊച്ചി): സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരേ നടക്കുന്ന വ്യാജ പ്രചാരണത്തിനെതിരേ എസ്ഡിപിഐ കളമശ്ശേരി നിയോജക മണ്ഡലം ട്രഷറര്‍ ഷാനവാസ് കൊടിയന്‍ നിയമ നടപടിക്ക്. അനീഷ് ഷംസുദ്ദീന്‍ എന്ന ഫേസ്ബുക്ക് ഐഡിക്കും റിപോര്‍ട്ടര്‍, കൈരളി എന്നീ ചാനലുകള്‍ക്കുമെതിരേ ഷാനവാസ് ആലങ്ങാട് പോലിസില്‍ പരാതി നല്‍കി.’
തങ്ങള്‍ക്കെതിരേ സോഷ്യ ല്‍ മീഡിയയില്‍ എഴുതുന്നത് നിര്‍ത്തിയില്ലെങ്കില്‍ പിന്നെ വാണിങ് ഉണ്ടാവില്ല. സൈബര്‍ സഖാവിന് പോ പുലര്‍ ഫ്രണ്ടിന്റെ വധഭീഷണി എന്ന വിധത്തിലാണ് ഷാനവാസിനെതിരേ വ്യാജ പ്രചാരണം. ഇതിനു പിന്നില്‍ അനീഷ് ഷംസുദ്ദീന്‍ എന്ന ഫേസ്ബുക്ക് ഐഡി ആണെന്നാണ് ഷാനവാസ് കൊടിയന്‍ ആരോപിക്കുന്നത്. കോടതിയില്‍ സ്വകാര്യ ഹരജി നല്‍കാനും ഉദ്ദേശ്യമുണ്ടെന്ന് ഷാനവാസ് പറഞ്ഞു.

RELATED STORIES

Share it
Top