വ്യാജ നമ്പറില്‍ ഓടിയ കാര്‍ പിടികൂടി

ഒറ്റപ്പാലം: മറ്റൊരു വാഹനത്തിന്റെ നമ്പറും ചേസ് നമ്പറും ഉപയോഗിച്ച് നിരത്തിലോടിയിരുന്ന കാര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി, കുളപ്പുള്ളിയില്‍ വാഹനപരിശോധനക്കിടെയാണ് ഒറ്റപ്പാലം സബ് ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥര്‍ കാര്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള കാര്‍ കേരളാ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ചാണ് നിരത്തിലിറക്കിയിരുന്നത്.
ഇന്നലെ രാവിലെയാണ് മോട്ടോര്‍വാഹന വകുപ്പിന്റെ പരാതികളറിയിക്കാനുള്ള മൊബൈല്‍ നമ്പറിലേക്ക് ഒരു വ്യാജ കാര്‍ ഷൊര്‍ണൂരില്‍ റോഡിലിറങ്ങുന്നുണ്ടെന്ന് വിവരം ലഭിച്ചത്. ഉച്ചക്ക് കുളപ്പുള്ളിയില്‍ പരിശോധന നടക്കവേയാണ് കാര്‍ കണ്ടെത്തിയത്. പരിശോധിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള സ്വകാര്യ വാഹനത്തിന് ഏറണാകുളം ആര്‍ടി ഓഫീസ് രജിസ്‌ട്രേഷനിലുള്ള കെ എല്‍ 7 എ ജെ 6568 എന്ന നമ്പര്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.
കാര്‍ ഓടിച്ചിരുന്ന ഷൊര്‍ണ്ണൂര്‍ സ്വദേശി പാറത്ത് വീട്ടില്‍ കൃഷ്ണദാസിനെതിരെയും വാഹനമുടക്കെതിരെയുും കേസെടുക്കുമെന്ന് സബ് ആര്‍ടിഒ ഓഫീസ് അധികൃതര്‍ അറിയിച്ചു. വാഹനവും അനുബന്ധ രേഖകളും അധികൃതര്‍ ഷൊര്‍ണ്ണൂര്‍ പോലീസിന് കൈമാറി. മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ എസ് സമീഷ്. എഎംവിഐ കൃഷ്ണകുമാര്‍, ഗണേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് കാര്‍ പിടിച്ചെടുത്തത്
മോഡല്‍ പാര്‍ലമെന്റ് സംഘടിപ്പിച്ചു
പാലക്കാട:് പഞ്ചായത്തീരാജ് ദിനാചരണത്തോടനുബന്ധിച്ച് പാലക്കാട് നഗരസഭാ കൗണ്‍സില്‍ ഹാളില്‍ മോഡല്‍ ബാല കൗണ്‍സില്‍ നടത്തി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശീധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍, കൗണ്‍സിലര്‍മാരായ സുനില്‍, മോഹനന്‍, ദിവ്യ സംസാരിച്ചു.

RELATED STORIES

Share it
Top