വ്യാജ ഏറ്റുമുട്ടല്‍: യുപി സര്‍ക്കാരിന് നോട്ടീസ്

ലക്‌നോ: കഴിഞ്ഞ ശനിയാഴ്ച യുപിയിലെ ഗൗതം ബുദ്ധ് നഗറില്‍ പോലിസുകാരന്‍ നാലുയുവാക്കള്‍ക്കു നേരെ വെടിവച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാനത്തിന് നോട്ടീസയച്ചു. കുടുംബത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്ന യുവാക്കളെ തടഞ്ഞു നിര്‍ത്തി പോലിസുകാരന്‍ വെടിവയ്ക്കുകയായിരുന്നു.സംഭവത്തില്‍ പരിക്കേറ്റ യുവാക്കളില്‍ ഒരാളുടെ നില ഗുരുതരമാണ്.എന്നാല്‍ ഇത് വ്യാജ ഏറ്റുമുട്ടല്‍ കേസാണെന്ന യുവാക്കളുടെ കുടുംബത്തിന്റെ ആരോപണം പോലിസ് തള്ളികളയുകയായിരുന്നു. യുപിയിലെ പോലിസ് അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. കഴിഞ്ഞ 10 മാസത്തിനിടെ രണ്ടാമത്തെ തവണയാണ് വ്യാജ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് കമ്മീഷന്‍ നോട്ടീസ് അയക്കുന്നത്.

RELATED STORIES

Share it
Top