വ്യാജ ആര്‍സി നിര്‍മിക്കുന്ന സംഘം പിടിയില്‍

മഞ്ചേരി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹനങ്ങള്‍ വാടകക്ക് എടുത്ത് വ്യാജ ഐഡി  ആര്‍സി, ഇന്‍ഷൂറന്‍സ് ടാക്‌സ് എന്നിവ  ഉണ്ടാക്കി വില്‍പ്പന നടത്തിവന്ന സംഘം മഞ്ചേരി പ്രത്യേക അന്വേഷണ സംഘം പിടികൂടി. നിലമ്പൂര്‍ അകമ്പാടം വട്ടപറമ്പന്‍ അബ്ദുള്‍ റസാഖ്(45) തൃശൂര്‍ ഇരിഞ്ഞാലക്കുട കണ്ടേങ്ങാട്ടില്‍ വീട്ടില്‍ ജോഷി എന്ന ജോഷ് (33), തൃശ്ശൂര്‍ ഇറവ് ഉണ്ണികാട്ടില്‍ മണിലാല്‍(33) എന്നിവരാണ് പിടിയിലായത്. മഞ്ചേരി സ്വദേശിയായ ഷിജുവിന്റെ ഉടമസ്ഥതയില്‍ ഉള്ള ഇന്നോവ കഴിഞ്ഞ ജനുവരി 9ന് നിലമ്പൂര്‍ സ്വദേശികളായ നൗഷാദ്,റസാഖ് എന്നിവര്‍ ചേ ര്‍ന്ന് കൊണ്ടുപോയിരുന്നു.
ഈ സംഭവത്തില്‍  പ്രതി ജോഷിയുടെ സഹായത്തോടെ വ്യാജരേഖ ഉണ്ടാക്കി വാഹനം വില്‍പ്പന നടത്തി എന്ന പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്. സംഭവത്തിനു ശേഷം രണ്ടാം പ്രതി റസാഖ് കോടതിയില്‍ കീഴങ്ങെിയിരൂന്നു. ഇയാളെ കസ്റ്റഡിയി ല്‍ വാങ്ങി ചോദ്യം ചെയ്തതിലാണ് ഈ സംഘത്തിലെ മറ്റു പ്രതികളെ കുറിച്ചു വ്യക്തമായ സൂചന ലഭിക്കുന്നത്.
തൃശൂര്‍ ചാലക്കുടി,ഇരിഞ്ഞാലക്കുട പോലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചാനാ കേസില്‍ രണ്ടു ദിവസം മുന്‍പാണ് ജോഷി ജാമ്യത്തില്‍ ഇറങ്ങിയത്. ഇയാളെ തൃശ്ശൂരില്‍ നിന്നും പിടികൂടി ചോദ്യം ചെയ്തതില്‍ എറണാംകുളം പറവൂര്‍ സ്വദേശിയില്‍ നിന്നും വാഹനം കണ്ടെടുത്തു. ഇവര്‍ നിര്‍മിച്ച വ്യാജരേഖകളും കണ്ടെടുത്തിട്ടുണ്ട്. വ്യാജരേഖകള്‍ നിര്‍മ്മിച്ച തൃശൂര്‍ സ്വദേശി മണിയേയും പിടികൂടിയിട്ടുണ്ട്.ഇയാളെ ചോദ്യം ചെയ്തതില്‍ നിരവധി വാഹനങ്ങളുടെ രേഖകള്‍ നിര്‍മിച്ചതായി പറയുന്നുണ്ട്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബഹ്‌റക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, മഞ്ചേരി സിഐ  എന്‍ ബി ഷൈജു ,എസ് ഐ ജലീല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അമ്മദ് അമ്മദ് ,ഉണ്ണികൃഷ്ണന്‍ മാരാത്ത്.പി സഞ്ജീവ്. , മുഹമ്മദ് സലിം , ശശി കുണ്ടറക്കാട്, സത്യനാഥന്‍ മനാട്ട്, അബ്ദുല്‍ അസീസ്  ഗിരീഷ്, വേണു എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

RELATED STORIES

Share it
Top