വ്യാജ അക്കൗണ്ടുകള്‍ തുടങ്ങുന്നതില്‍ തെറ്റില്ലെന്ന്; ദിവ്യ സ്പന്ദനയെ കുരുക്കി ബിജെപി

ബംഗളൂരു: വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് മോദി സര്‍ക്കാരിനെതിരേ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാമെന്നു സംസാരിച്ച കോണ്‍ഗ്രസ്സ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേധാവി ദിവ്യ സ്പന്ദന വിവാദത്തില്‍. ബിജെപിയുടെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ മേധാവി അമിത് മാള്‍വ്യയയാണ് ദിവ്യയുടെ സംസാരം അടങ്ങിയ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ എഡിറ്റ് ചെയ്ത വീഡിയോയാണിതെന്നാണ് ദിവ്യ പ്രതികരിച്ചത്. താന്‍ പറഞ്ഞത് ഇടയില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണ്.സദസ്സില്‍ നിന്ന് വ്യാജ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വ്യാജ അക്കൗണ്ടുകള്‍ റോബോട്ടുകളാണ്, വ്യക്തികളല്ലെന്ന് ദിവ്യ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.സാമൂഹിക മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രശസ്തി ഉയര്‍ത്താനുള്ള ദിവ്യയുടെ ശ്രമം പരാജയപ്പെട്ടു. അതിനെ മറികടക്കാന്‍ മോദി സര്‍ക്കാരിനെതിരെ പ്രവര്‍ത്തകരോട് വ്യാജ അക്കൗണ്ടുകള്‍ തുറക്കാന്‍  ആഹ്വാനം ചെയ്യുന്നത് ക്യാമറയില്‍ പതിഞ്ഞപ്പോള്‍ എന്ന അടിക്കുറിപ്പോടെയാണ് ് മാളവ്യ വീഡിയോ അടക്കം ട്വീറ്റ് ചെയ്തത്.

RELATED STORIES

Share it
Top