വ്യാജസന്ദേശത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് പിഡിപി

പെരുമ്പാവൂര്‍: 15 ദിവസത്തിനുള്ളില്‍ പെരുമ്പാവൂര്‍ മേഖലയിലെ ആരാധനാലയങ്ങളില്‍ ബോംബ്‌സ്‌ഫോടനം നടത്തുമെന്ന് പിഡിപി പെരുമ്പാവൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് ടി കെ ബഷീറിന്റെ പേരിലുള്ള വ്യാജസന്ദേശത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് പിഡിപി ജില്ലാ പ്രസിഡന്റ് വി എം അലിയാര്‍  ആവശ്യപ്പെട്ടു. നാടിന്റെ മതസൗഹാര്‍ദം തകര്‍ക്കുന്നതിന് വേണ്ടിയും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവും വിധം സാമൂഹികവിരുദ്ധര്‍ നടത്തുന്ന ദുഷ്പ്രചരണങ്ങളില്‍ പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നും അബ്ദുല്‍ നാസര്‍ മദനിയുടെ നിരപരാധിത്വം ബോധ്യമാക്കാന്‍ നടക്കുന്ന നിയമപോരാട്ടത്തെ തുരങ്കംവച്ച് അദ്ദേഹത്തിനെതിരേയുള്ള പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിച്ച് വിടാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് വ്യാജബോംബ് ഭീഷണിയെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് ആലുവ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. വാര്‍ത്താ സമ്മേളനത്തില്‍ സെക്രട്ടേറിയറ്റ് അംഗം എന്‍ കെ മുഹമ്മദ് ഹാജി, സംസ്ഥാന സമിതി അംഗം സുബൈര്‍ വെട്ടിയാനിക്കല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി എം ബഷീര്‍, മണ്ഡലം പ്രസിഡ ന്റ് ടി കെ ബഷീര്‍, സെക്രട്ടറി എന്‍ എം ഹസ്സന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top