വ്യാജവാര്‍ത്ത : മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള നീക്കം തടഞ്ഞ് മോഡിന്യൂഡല്‍ഹി: വ്യാജവാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം (അക്രഡിറ്റേഷന്‍) റദ്ദാക്കാമെന്ന സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താവിതരണ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. വ്യാജവാര്‍ത്തകള്‍ സംബന്ധിച്ച പരാതികള്‍ പ്രസ് കൗണ്‍സില്‍ കൈകാര്യം ചെയ്താല്‍ മതിയെന്നാണു മോദിയുടെ നിര്‍ദേശം.
വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്റെ അംഗീകാരം പതിനഞ്ച് ദിവസം മുതല്‍ അജീവനാന്ത കാലത്തേക്ക് റദ്ദാക്കാന്‍ കേന്ദ്രമാനവവിഭവശേഷിമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ നിര്‍ദേശമുണ്ടായിരുന്നു. ഇതിനെതിരെ വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുയര്‍ന്ന പരാതിയുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണു പ്രധാനമന്ത്രിയുടെ ഇടപെടല്‍.

RELATED STORIES

Share it
Top