വ്യാജവാര്‍ത്തകളുണ്ടാക്കാന്‍ ബിജെപിക്ക് മോദി തന്നെ ധാരാളം: ദിവ്യ സ്പന്ദന

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകളുണ്ടാക്കാന്‍ ബിജെപിക്ക് പ്രത്യേക പോരാളികളൊന്നും സോഷ്യല്‍ മീഡിയയില്‍ വേണ്ട പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ധാരളമെന്ന് നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനും നരേന്ദ്ര മോദി മാത്രം മതിയെന്നും ദിവ്യ പരിഹസിച്ചു.കര്‍ണാടക തിരഞ്ഞെടുപ്പ് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ദിവ്യ മോദിയെയും ബിജെപിയും പരിഹസിച്ചത്. സോഷ്യല്‍ മീഡിയയില്‍ ബിജെപി നടത്തുന്ന പ്രചരണങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അവര്‍.

RELATED STORIES

Share it
Top