വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ വിജിലന്‍സ് അന്വേഷണം

തലശ്ശേരി: 10 വര്‍ഷമായി കൈവശം വച്ചുവരുന്ന ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കി തലശ്ശേരി വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.
മണ്ണയാട് ഈശ്വര്‍ ഭവനില്‍ ജയന്‍ പരമേശ്വരന്റ ഭാര്യ എന്‍ കെ സുനിതയുടെ ഒ വി റോഡിന് സമീപത്തെ നാലര സെന്റ് സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി.
ഇല്ലിക്കുന്ന് മിഷ്യന്‍ കോംപൗണ്ട് മിഥില ഭവനിലെ മുക്കാട്ടില്‍ രാജീവന്‍, തലശ്ശേരിയിലെ ആധാരമെഴുത്തുകാരന്‍ എരഞ്ഞോളി അരങ്ങേറ്റുപറമ്പിലെ വി പ്രദീപ്, ധര്‍മടം സ്വദേശി അഡ്വ. എം കെ പ്രകാശ്, മുന്‍ വില്ലേജ് ഓഫിസര്‍ വി രാജേഷ്, തലശേരി വില്ലേജ് ഓഫിസര്‍ മനോജ്, എല്‍ ആര്‍ തഹസില്‍ദാര്‍ പി പി സത്യനാഥന്‍, ജില്ലാ രജിസ്ട്രാര്‍ ആര്‍ മധു, ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് കെ പി ശ്രീലേഖ, ഓഫിസ് ജീവനക്കാരന്‍ കെ എദിനേശന്‍, തിരുവനന്തപുരം രജിസ്ട്രാര്‍ ഓഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.
ജയന്‍ പരമേശ്വരന്‍ വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതി സ്വീകരിച്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിനായി 2011ല്‍ നികുതിശീട്ട്, കൈവശവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ കൃത്രിമമായി നിര്‍മിച്ചു.
രജിസ്ട്രാറെ സ്വാധീനിച്ച് സുനിതയുടെ കൈവശമുള്ള നാലര സെന്റ് ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണു പരാതി.

RELATED STORIES

Share it
Top