വ്യാജരേഖ ചമച്ച് ഭൂമി കൈമാറാന്‍ ശ്രമം: റവന്യൂ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

മാനന്തവാടി: വ്യാജ ഭൂനികുതി ശീട്ടും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും തയ്യാറാക്കി സ്വകാര്യ വ്യക്തിക്ക് മിച്ചഭൂമി കൈമാറാന്‍ ഒത്താശ ചെയ്തുകൊടുത്ത സംഭവത്തില്‍ ഒരു റവന്യൂ ജീവനക്കാരന്‍ അറസ്റ്റില്‍. ബാണാസുര സാഗര്‍ ഇറിഗേഷന്‍ പ്രൊജക്ട് വെള്ളമുണ്ട സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് അജയ് സിറിലി (55)നെയാണ് മാനന്തവാടി അഡീ. എസ്‌ഐ അബ്ദുല്ലയും സംഘവും അറസ്റ്റ് ചെയ്തത്. പയ്യമ്പള്ളി വില്ലേജില്‍ പുതിയയിടത്ത് രണ്ടു ഹെക്ടറോളം സ്ഥലത്തിന്റെ നികുതി സ്വീകരിച്ചതായാണ് ഇയാള്‍ വ്യാജരേഖ ഉണ്ടാക്കിയത്. മിച്ചഭൂമി കേസില്‍ ഹൈക്കോടതിയില്‍ സ്‌റ്റേ നിലനില്‍ക്കുന്ന സ്ഥലത്തിനായാണ് വ്യാജരേഖകള്‍ ഉണ്ടാക്കിയത്. തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടതിന്റെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍ നല്‍കിയ പരാതി പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മാനന്തവാടി തഹസില്‍ദാര്‍ ഓഫിസിലെ ക്ലാര്‍ക്ക് സന്തോഷ് ശിവനാരായണന്‍ കൂട്ടുപ്രതിയാണ്.

RELATED STORIES

Share it
Top