വ്യാജരേഖ ചമച്ച് നികുതി വെട്ടിപ്പ്

പയ്യന്നൂര്‍: വസ്തു ഇടപാടുകളിലും രജിസ്‌ട്രേഷനിലും സര്‍ക്കാരിന് ലഭിക്കേണ്ട കോടികള്‍ വ്യാജരേഖ ചമച്ച് ഭൂമാഫിയകള്‍ നികുതി വെട്ടിപ്പ് നടത്തുന്നതായി ആരോപണം.
പെരിങ്ങോം, പെരിന്തട്ട വില്ലേജുകളിലാണ് സംഭവം. മോഹവില നല്‍കി വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്ന ഇവര്‍ രജിസ്‌ട്രേഷന്‍ നടത്താന്‍ രേഖകളില്‍ നാമമാത്ര വില മാത്രമാണു കാണിക്കുന്നത്. വ്‌സ്തുവിന്റെ വില കുറച്ച് റജിസ്‌ട്രേഷന്‍ നടത്താന്‍ സബ് രജിസ്ട്രാര്‍ ഓഫിസിലെ ചില ഉദ്യോഗസ്ഥരും ആധാരമെഴുത്ത് ജീവനക്കാരും ഒത്താശ ചെയ്യുന്നതായും പറയപ്പെടുന്നു.  ഇരു വില്ലേജുകള്‍ കേന്ദ്രീകരിച്ച് നിര്‍ധനര്‍ക്ക് സര്‍ക്കാര്‍ അനുവദിക്കുന്ന മിച്ചഭൂമി തട്ടിയെടുക്കുന്ന സംഘവും സജീവമാണ്. സര്‍ക്കാര്‍ പതിച്ചുനല്‍കുന്ന സീറോ ലാന്റ് ഭൂമി കാലാവധി തീരുംമുമ്പ് എഗ്രിമെന്റ് നടത്തി ഭൂമാഫിയകള്‍ സ്വന്തമാക്കി. അനുവദിച്ച സ്ഥലങ്ങളില്‍ വീടുവച്ച് താമസിക്കുന്നത് വിരലിലെണ്ണാവുന്ന കുടുംബങ്ങള്‍ മാത്രം. അനുവദിച്ച ഭൂമി വില്ലേജ് ഉദ്യോസ്ഥരുടെ ഒത്താശയോടെ ഇഷ്ടക്കാര്‍ക്കു മറിച്ചുകൊടുത്തതു സംബന്ധിച്ച് കേസും നടക്കുന്നുണ്ട്.

RELATED STORIES

Share it
Top