വ്യാജരേഖയുണ്ടാക്കി ബാങ്ക് ജീവനക്കാര്‍ പണം തട്ടിയെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന

ബദിയടുക്ക: ബാങ്ക് ജീവനക്കാര്‍ രേഖകളില്‍ കൃത്രിമം നടത്തി പണം തട്ടിയെടുത്തതായി പരാതി. വിജിലന്‍സ് സംഘം ബാങ്കില്‍ പരിശോധന നടത്തി. ബിജെപി നിയന്ത്രണത്തിലുള്ള പുത്തിഗെ പഞ്ചായത്തിലെ മുഗു സര്‍വീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നത്. 2007 മുതല്‍ കാര്‍ഷിക വായ്പ എടുത്തവരുടെ കുടിശ്ശിക എഴുതി തള്ളണമെന്ന് സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ മറവില്‍ യാഥര്‍ഥ ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതെ വ്യാജ രേഖയുണ്ടാക്കി തുക നല്‍കിയെന്ന് വരുത്തി തീര്‍ത്ത് ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും പണം അടിച്ചു മാറ്റിയതായും പരാതിയുണ്ട്.
അത്‌പോലെ തന്നെ വായ്പക്ക് വേണ്ടി അപേക്ഷിച്ച് തുക അനുവദിക്കുന്ന മുറ അംഗത്വം എടുത്തവര്‍ ഭാര്യ ഭര്‍ത്താക്കന്‍മാരാണെങ്കില്‍ രണ്ടു പേരുടെയും ഒപ്പ് രേഖപ്പെടുത്തും.
രണ്ട് ലക്ഷം രൂപ വായ്പ ആവശ്യപ്പെട്ടവര്‍ക്ക് തുക നല്‍കുന്നുണ്ടെങ്കിലും രേഖകളില്‍ നാലും അഞ്ചും ലക്ഷം വായ്പ എടുത്തതായി കൃത്രിമ രേഖയുണ്ടാക്കിയാണ് ബാങ്ക് അധികൃതര്‍ പണം തട്ടുന്നത്.
വായ്പ തുക അടച്ചാല്‍ തന്നെ ഒരോ കാരണം പറഞ്ഞ് രശീതി നല്‍കാറില്ലെന്നും പരാതിയുണ്ട്. മുണ്ട്യത്തടുക്കയില്‍ സീതു എന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സ്ത്രീ വീട് അറ്റകുറ്റപ്പണി നടത്തുന്നതിനായി 30,000 രൂപ വായ്പ വാങ്ങിയിരുന്നു.അതിന് സാക്ഷിയായി ഭര്‍ത്താവ് സാഗറാണ് ഒപ്പ് വച്ചത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ബാങ്ക് അധികൃതര്‍ രണ്ട് പേര്‍ക്കും വായ്പ തുക കുടിശ്ശിക അടക്കം അടച്ചു തീര്‍ക്കണമെന്ന് കാണിച്ച് നോട്ടീസ് അയച്ചു.
ഇത്തരത്തില്‍ രണ്ടും മുന്നും ലക്ഷം രൂപ വായ്പ എടുത്തവര്‍ക്ക് അതിലിരട്ടി വായ്പ എടുത്തതായും കുടശ്ശിക തുക അടക്കം അടച്ചു തീര്‍ക്കണമെന്ന് കാണിച്ച് പലര്‍ക്കും നോട്ടീസ് ലഭിച്ചതായും പരാതി. പലരും ബാങ്കിലെത്തി അന്വേഷിച്ചപോള്‍ വായ്പ എടുത്തതായി രേഖയുണ്ടെന്നും തുക അടച്ചില്ലെങ്കില്‍ ജപ്തി നടപടി സ്വീകരിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.
മാത്രവുമല്ല വ്യാജ രേഖയുണ്ടാക്കി ജീവനക്കാരുടേയും ഭരണ സമിതി അംഗങ്ങളുടേയും ബന്ധുക്കള്‍ക്കും വായ്പ നല്‍കിയതായും പരാതിയുണ്ട്.
ഇതേ തുടര്‍ന്ന് പുത്തിഗെ പഞ്ചായത്ത് അംഗം ഇ കെ മുഹമ്മദ് കുഞ്ഞി ചെയര്‍മാനായും റഫീഖ് കണ്‍വീനറായും അക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ബാങ്ക് അധികൃതര്‍ നടത്തിയ കൃത്രിമങ്ങളെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സഹകരണ മന്ത്രി, ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജോയിന്റ് റജിസ്ട്രര്‍ ബാങ്കിലെത്ത പരിശോധന നടത്തി.
എന്നാല്‍ പരിശോധന തൃപ്തികരമല്ലാത്തതിനെ തുടര്‍ന്ന ആക്ഷന്‍ കമ്മറ്റി രണ്ടാഴ്ച മുമ്പ് സിഎംപി 220/18 പ്രകാരം തലശ്ശേരി വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരായ 65പേരില്‍ നിന്നും വിജിലന്‍സ് സംഘം ബാങ്കില്‍ വിളിപ്പിച്ചു മൊഴി രേഖപ്പെടുത്തിയിരുന്നു. ബാങ്ക് ജീവനക്കാര്‍ രേഖകളില്‍ കൃത്രിമം നടത്തിയെന്ന പരാതിയെ തുടര്‍ന്നും തലശ്ശേരി വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെ ബാങ്കിലെത്തി പരിശോധന നടത്തി. ഇത് സംബന്ധിച്ച രേഖകള്‍ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലന്‍സ് ഡിവൈഎസ്പി പറഞ്ഞു.

RELATED STORIES

Share it
Top