വ്യാജരേഖയുണ്ടാക്കി നടത്തിയ തട്ടിപ്പില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു

മഞ്ചേരി: വാടകയ്‌ക്കെടുത്ത കാര്‍ വ്യാജ രേഖയുണ്ടാക്കി വില്‍പന നടത്തിയ കേസില്‍ രണ്ടാം പ്രതി സമര്‍പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി.
നിലമ്പൂര്‍ എരഞ്ഞിമങ്ങാട് അകമ്പാടം വട്ടപ്പറമ്പന്‍ അബ്ദുല്‍ റസാഖ് (40) അണ് ജാമ്യത്തിന് അപേക്ഷ സമര്‍പിച്ചിരുന്നത്.
ഇതേ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് മൂന്നാം പ്രതിയായ നിലമ്പൂര്‍ അകമ്പാടം കുറ്റീരി നൗഷാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
പത്തപ്പിരിയം താഴത്തേതില്‍ വാളക്കടവന്‍ വേലുക്കുട്ടിയുടെ മകന്‍ ഷിജുമോന്റെ ഉടമസ്ഥതയിലുള്ള 15 ലക്ഷം രൂപ വില വരുന്ന ഇന്നോവ കാര്‍  ഒന്നാം പ്രതി സാദിഖ് അലി എന്ന ഇണ്ണി, രണ്ടാം പ്രതി അബ്ദുല്‍ റസാഖ് എന്നിവര്‍ കടം വാങ്ങി വില്‍പന നടത്തിയെന്നാണ് പരാതി.

RELATED STORIES

Share it
Top