വ്യാജരേഖയില്‍ ബിപിഎല്‍ കാര്‍ഡ് സമ്പാദിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരൂര്‍: ഉയര്‍ന്ന ഉേദ്യാഗസ്ഥരടക്കം വ്യാജ രേഖയില്‍ ബിപിഎല്‍ കാര്‍ഡ് സമ്പാദിച്ച് ആനുകൂല്യം തട്ടുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ കൈക്കൊളളുമെന്ന് താലൂക്ക് സപ്ലൈ ഓഫിസ് അധികൃതര്‍ തിരൂര്‍ താലൂക്ക് വികസനസമിതി യോഗത്തില്‍ അറിയിച്ചു.
തിരൂര്‍ നഗരത്തിലെ റോഡ് അറ്റകുറ്റപ്പണി മഴ മാറിയാല്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും പൊതുസ്ഥലങ്ങള്‍ വിവിധ പാര്‍ട്ടികള്‍ സ്ഥാപിച്ച കൊടിതോരണങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും വൈദ്യുതി കാലുകളില്‍ പെയിന്റടിച്ചും അല്ലാതെയും സ്ഥാപിച്ച പരസ്യങ്ങള്‍ ഉടന്‍ നീക്കിയില്ലെങ്കില്‍ 10,000 രൂപ പിഴ ചുമത്തുമെന്നും കൂട്ടായി റഗുലേറ്റര്‍ കംബ്രിഡ്ജിലെ ഷട്ടറില്‍ തുക വീണത് ശരിയാക്കാന്‍ എസ്റ്റിമേറ്റയച്ചെന്നും ബന്ധപ്പെട്ട ഉ—ദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. അേന്ത്യാദയ എക്‌സ്പ്രസടക്കുള്ള ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് തിരൂരില്‍ സ്റ്റോപ്പനുവദിക്കണമെന്നും നടുവിലങ്ങാടിയിലെ ലിഫ്ട് ഇറിഗേഷന്‍ ഓഫിസിനു കീഴിലുള്ള സ്ഥലത്ത് താലൂക്ക് സപ്ലൈ ഓഫിസിന് ആസ്ഥാനം പണിയാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയങ്ങള്‍ അംഗീകരിച്ചു.
തിരൂര്‍ താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിനും താഴെപ്പാലം അമിനിറ്റി സെന്ററിനും നഗരസഭ ഉടന്‍ നമ്പറിടുക, റേഷന്‍ കടകളില്‍ മോശപ്പെട്ട സാധനങ്ങള്‍ വിതരണത്തിനെത്തുന്നത് തടയാന്‍ നടപടി സ്വീകരിക്കുക, തിരൂര്‍ പോലിസ് സ്റ്റേഷനില്‍ ആവശ്യമായ പോലിസുകാരെ നിയമിക്കുക, തിരൂര്‍ നഗരത്തില്‍ വണ്‍വെ സമ്പ്രദായം ഏര്‍പ്പെടുത്തുക, തിരൂര്‍ താഴെപ്പാലം പുരപ്പുഴ റോഡിന് 61 കോടി അനുവദിച്ച സാഹചര്യത്തില്‍ സര്‍വേ പൂര്‍ത്തിയാക്കി കൈയേറ്റങ്ങള്‍ ഒഴിവാക്കുക, താനൂര്‍ ജങ്ഷനില്‍ പോസ്റ്റോഫിസിനു മുന്‍വശത്തെ റോഡിലെ മല്‍സ്യക്കച്ചവടം നിരോധിക്കുക നിരവധി ആവശ്യങ്ങളും ഉന്നയിച്ചു. മന്ത്രി ഡോ. കെ ടി ജലീലിന്റെ പ്രതിനിധി കെ സെയ്തലവി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top