വ്യാജരേഖകള്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

മാനന്തവാടി: വ്യാജരേഖകള്‍ തയ്യാറാക്കിയ രണ്ടു റവന്യൂ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പയ്യംപള്ളി വില്ലേജിലെ ഭൂമിയുമായി ബന്ധപ്പെട്ടു വ്യാജ ഭൂനികുതി രസീതും കൈവശ സര്‍ട്ടിഫിക്കറ്റും തയ്യാറാക്കിയതായി  അന്വേഷണത്തില്‍ പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാല്‍ മാനന്തവാടി താലൂക്ക് ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക്  സന്തോഷ് ശിവനാരായണന്‍, വെള്ളമുണ്ട ബിഎസ്‌ഐപി സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് അജയ് സിറില്‍ എന്നിവരെയാണ് അന്വേഷണവിധേയമായി ജില്ലാ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തത്.

RELATED STORIES

Share it
Top