വ്യാജപ്രചാരണം: നിയമനടപടിക്ക്

മലപ്പുറം: അക്ഷയ കേന്ദ്രങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെതിരായുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ അക്ഷയ ആന്റ് ഐടി എംപ്ലോയീസ് യൂനിയന്‍ (എഇയു) സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനിച്ചു. സംസ്ഥാന സര്‍ക്കാര്‍ സംരംഭമായ അക്ഷയ പദ്ധതിക്കെതിരേ സാമൂഹിക മാധ്യമങ്ങളിലും മറ്റും നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെയാണ് നിയമനടപടി സ്വീകരിക്കുന്നത്. വ്യാജ കേന്ദ്രങ്ങള്‍ക്കെതിരെയും അക്ഷയക്കെതിരായ ആസൂത്രിത പ്രചാരണങ്ങള്‍ക്കെതിരെയുമാണ് നിയമപരമായ നടപടി സ്വീകരിക്കുന്നത്. അക്ഷയ ആന്റ് ഐടി എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന യോഗം അബ്ദുല്‍ഹമീദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കിങ് പ്രസിഡന്റ് പി പി അബ്ദുല്‍നാസര്‍ കോഡൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി ഹാസിഫ് ഒളവണ്ണ, ഭാരവാഹികളായ ഷബീര്‍ തിരുത്തി കാസര്‍കോട്, ഷറഫുദ്ദീന്‍ ഓമശ്ശേരി, കുഞ്ഞബ്ദുല്ല കൊടുവള്ളി, അഷ്—റഫ് പട്ടാക്കല്‍, പി കെ മന്‍സൂറലി പൂക്കോട്ടൂര്‍, അബ്ദുറഹ്മാന്‍ നെല്ലിക്കാപറമ്പ്, ഷറഫുദ്ദീന്‍ എടവണ്ണപ്പാറ സംസാരിച്ചു.

RELATED STORIES

Share it
Top