വ്യവസായി ഏകോപനസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണംപുതുക്കാട്: ദേശിയപാതയി ല്‍ പുതുക്കാട് സെന്ററില്‍ മേല്‍പാലത്തിന്റെ പണി ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി, വ്യവസായി ഏകോപന സമിതി പുതുക്കാട് ടൗണില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായി. ഹര്‍ത്താലിനോടനുബന്ധിച്ച് യൂനിറ്റിന് കീഴിലുള്ള വ്യാപാരികളുടെ ഉപവാസവും അധികൃതര്‍ക്ക് സമര്‍പ്പിക്കാനുള്ള ഭീമന്‍ ഹര്‍ജിയുടെ ഒപ്പ് ശേഖരണവും പുതുക്കാട് സെന്ററില്‍ നടന്നു. ഉപവാസ സമരം സെന്റ് ആന്റണീസ് ഫൊറോന ചര്‍ച്ച് വികാരി ഫാ. പോള്‍സണ്‍ പാലത്തിങ്കല്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് എന്‍ ആര്‍ ജോഷി അധ്യക്ഷത വഹിച്ചു. ഭീമഹര്‍ജിയുടെ ഒപ്പ് ശേഖരണ ഉദ്ഘാടനം സമിതി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ആര്‍ വിനോദ്കുമാര്‍ നിര്‍വഹിച്ചു. പ്രജ്യോതി നികേതന്‍ കോളജ് ഡയറക്ടര്‍ ഫാ. ഹര്‍ഷജന്‍ പഴയാറ്റില്‍, സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജോയ്, സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ ഓ ള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോണി ചിറ്റിശ്ശേരി, സമിതി ജില്ലാ സെക്രട്ടറിയും പുതുക്കാട് നിയോജക മണ്ഡലം ചെയര്‍മാനുമായ സെബാസ്റ്റിയന്‍ മഞ്ഞളി, യൂനിറ്റ് ജനറല്‍ സെക്രട്ടറി ജോജോ കുറ്റിക്കാടന്‍, യൂനിറ്റ് വൈസ് പ്രസിഡന്റ് രാജു പള്ളത്ത് സംസാരിച്ചു. വൈകീട്ട് അഞ്ചിന് നടന്ന സമാപന സമ്മേളനം വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top