വ്യത്യസ്ഥമായ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ വെറുതെവിട്ടു

കൊല്ലം:ജില്ലയില്‍ 2017ല്‍ വിചാരണ പൂര്‍ത്തിയായ പ്രമാദമായ മൂന്ന് കൊലക്കേസുകളിലെ പ്രതികളെ കോടതി വെറുതെ വിട്ടു.കുണ്ടറ റേഡിയോമുക്കില്‍ ശ്രീനാണി സദനത്തില്‍ ശശികലയെ (29) സംശയത്തിന്റെ പേരില്‍ കിടക്കമുറിയില്‍ വച്ച് ചുരിദാറിന്റെ ഷാള്‍ കഴുത്തില്‍ മുറുക്കി കട്ടില്‍ക്കാലില്‍ കെട്ടിവലിച്ച് ഭര്‍ത്താവ് സജീവ് കൊലപ്പെടുത്തിയെന്ന് ആരോപിച്ചുള്ളതാണ് ഒരു കേസ്. പെരുമ്പുഴ, പുനുക്കന്നൂര്‍ ചിറയടി ബംഗഌവില്‍ വീട്ടില്‍ രാധാകൃഷ്ണന്‍ ഉണ്ണിത്താനെ (49) മകന്‍ രാജേഷ് മുറിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നതാണ് മറ്റൊരു കേസ്. ഇരു കേസുകളിലെയും പ്രതികളെ കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിടുകയായിരുന്നു.രണ്ടര വയസുള്ള ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയെന്ന് ആരോപിച്ച് മാതാവ് തലവൂര്‍ സ്വദേശി റോസമ്മയെ പ്രതിയാക്കി ചാര്‍ജ് ചെയ്തതാണ് മൂന്നാമത്തെ കേസ്. ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി പ്രതിയെ വെറുതെ വിട്ടു.മൂന്ന് കേസിലും പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരായ ഇ ഷാനവാസ്ഖാന്‍, കല്ലൂര്‍ കൈലാസ് നാഥ് എന്നിവര്‍ കോടതിയില്‍ ഹാജരായി.

RELATED STORIES

Share it
Top