വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന് പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം: കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ നിര്‍ദേശം വ്യക്തിയുടെ വിശ്വാസസ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കമായേ കാണാനാവൂ എന്ന് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ.
ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണത്. സ്ത്രീപുരുഷഭേദമെന്യേ വിശ്വാസികളുടെ പശ്ചാത്താപത്തിനും പാപമോചനത്തിനും ആത്മീയവളര്‍ച്ചയ്ക്കും ഉപകരിക്കുന്നതെന്ന നിലയില്‍ ക്രൈസ്തവസഭകള്‍ പാലിച്ചുവരുന്ന കര്‍മമാണത്.
'കുമ്പസാരം ദുരുപയോഗപ്പെടുത്തി' എന്ന കുറ്റാരോപണം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും തന്നെയാണ് സഭയുടെ ആദ്യം മുതലുള്ള നിലപാട്.
അതിന്റെ പേരില്‍ പുരോഹിതസ്ഥാനികളെ ഒന്നടങ്കം ആക്ഷേപിക്കുന്നതു ശരിയല്ലെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top