വ്യക്തിയുടെ സ്വകാര്യതയാണ് സുപ്രധാനം: ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: ഒരു വ്യക്തിയുടെ സ്വകാര്യത സുപ്രധാനമാണെന്നും അതിനെ തടസ്സപ്പെടുത്തരുതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. സ്വകാര്യത എന്നത് ഭരണഘടനാ പരമായ സങ്കല്‍പമാണെന്നാണ് താന്‍ എല്ലായിപ്പോഴും വിശ്വസിക്കുന്നത്. ഭരണഘടനാ അവകാശങ്ങളുടെ മേഖല എന്നത് മനുഷ്യാവകാശങ്ങളും അവയുടെ നിര്‍വഹണവുമാണ്. എന്റെ വീടെന്നത് എന്റെ കോട്ടയാണ്. അവിടെ എങ്ങിനെയാണ് നിങ്ങള്‍ക്കെന്നെ ശല്യംചെയ്യാനാവുക. ഒരു അഭിഭാഷകനെന്ന നിലയില്‍ വരെ നിങ്ങള്‍ക്ക് ഞാനുമായി കൂടിക്കാഴ്ച നടത്തണമെങ്കിലും ശരി. എന്റെ സ്വകാര്യതയാണ് എനിക്ക് ഏറ്റവും സുപ്രധാനമായതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡല്‍ഹിയില്‍ സംഘടിപ്പിച്ച എം സി സെറ്റല്‍വാദ് അനുസ്മര പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

RELATED STORIES

Share it
Top