വ്യക്തിഗതവിവരങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നത് പൗരന്റെ അവകാശം: ജ. ശ്രീകൃഷ്ണ
kasim kzm2018-07-29T08:28:37+05:30
ന്യൂഡല്‍ഹി: വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നത് പൗരന്റെ അവകാശമാണെന്നും പുതിയ ഡാറ്റ സംരക്ഷണ ബില്ല് വ്യക്തികളെ കൂടുതല്‍ കരുത്തരാക്കുമെന്നും ജസ്റ്റീസ് ബി എന്‍ ശ്രീകൃഷ്ണ. ജ. ശ്രികൃഷ്ണയുടെ അധ്യക്ഷതയിലുള്ള പത്തംഗ സമതിയാണ് കേന്ദ്രസര്‍ക്കാരിന് ഇതുസംബന്ധിച്ച് റിപോര്‍ട്ടും കരട് ബില്ലും സമര്‍പ്പിച്ചത്. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിച്ച ശേഷം ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ഡാറ്റ സംരക്ഷണത്തിനായി ഒരു ഡാറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി രൂപീകരിക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. നിയമം നടപ്പാക്കുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമുള്ള സ്വതന്ത്ര സംവിധാനമായിരിക്കണം അതോറിറ്റി. നിരീക്ഷണം, നിയന്ത്രണം, നിയമപാലനം, നയരൂപീകരണം, മാനദണ്ഡം നിശ്ചയിക്കല്‍, ഗവേഷണം, ബോധവല്‍ക്കരണം, അന്വേഷണം തുടങ്ങിയവയായിരിക്കണം അതോറിറ്റിയുടെ ചുമതല. വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്ക് ഡാറ്റ പ്രോട്ടക്ഷന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിഴയും ശിക്ഷയും ഉറപ്പു വരുത്തണമെന്നാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥ. വിവര ചോര്‍ച്ചയ്ക്കു കനത്ത പിഴശിക്ഷയാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. കമ്പനികളുടെ ആഗോള വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം പിഴയായി ഈടാക്കണം.
അഞ്ചുകോടി രൂപ വരെയോ അല്ലെങ്കില്‍ വരുമാനത്തിന്റെ രണ്ടു ശതമാനമോ വരെ ഈടാക്കാം. ഇതില്‍ കൂടുതല്‍ തുക ഏതാണോ അതാണ് പിഴയായി ഈടാക്കേണ്ടത്. വ്യക്തിവിവരം, അതിപ്രാധാന്യമുള്ള വ്യക്തിവിവരം, കുട്ടികളുടെ വിവരങ്ങള്‍ എന്നിവ സംബന്ധിച്ച നിയമം ലംഘിച്ചാല്‍ 15 കോടി രൂപയോ വരുമാനത്തിന്റെ നാലു ശതമാനം വരെയോ പിഴ ചുമത്താം. വ്യക്തി, രാജ്യം, വ്യവസായം എന്നീ മൂന്നു തലങ്ങളെയും പ്രതിപാദിക്കുന്ന റിപോര്‍ട്ടില്‍ കുട്ടികളുടെ അവകാശം, വ്യക്തിവിവരങ്ങള്‍ ആവശ്യമെങ്കില്‍ തിരികെ വാങ്ങാനുള്ള അവകാശം എന്നിവയും നിര്‍ദേശിക്കുന്നു.
അതിനു പുറമേ സുപ്രധാന വിവരങ്ങള്‍ സംബന്ധിച്ചു കേന്ദ്രസര്‍ക്കാര്‍ പട്ടിക തയ്യാറാക്കണം. നിയമപ്രകാരമുള്ള ആവശ്യങ്ങള്‍ക്കു മാത്രമേ വ്യക്തിഗത വിവരങ്ങള്‍ ഉപയോഗിക്കാവൂ. ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ നിശ്ചിത സമയത്തില്‍ കൂടുതല്‍ കൈവശം വയ്ക്കണമെങ്കില്‍ പ്രത്യേകം അനുമതി വേണം. പാര്‍ലമെന്റിനും സംസ്ഥാന നിയമസഭയ്ക്കും ആവശ്യമാണെങ്കില്‍ വിവരങ്ങള്‍ ഉപയോഗിക്കാം. വിവരങ്ങള്‍ രാജ്യത്തിനു പുറത്തേക്കു കൈമാറുന്നതിനു മുന്‍കൂര്‍ അനുമതി ആവശ്യമാണ് തുടങ്ങിയവയാണ് സമിതിയുടെ ശുപാര്‍ശകള്‍.