വോളിബോള്‍ സമ്മര്‍ കോച്ചിങ് ക്യാംപ്

ആലത്തൂര്‍: ജില്ലാ വോളിബോള്‍ അസോസിയേഷന്‍, പാടൂര്‍ പബ്ലിക് റീഡിങ് റൂം,ബ്ലൂ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ 13വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് വോളിബോള്‍ സമ്മര്‍ കോച്ചിങ് ക്യാംപ് തുടങ്ങി. പഞ്ചായത്തംഗം ശാന്ത ശിവന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ മുരളീധരപണിക്കര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെംബര്‍ പി കെ ഉണ്ണികൃഷ്ണന്‍, പാടൂര്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ കണ്ണന്‍, ക്ലബ്ബ് സെക്രട്ടറി പി കേശവദാസ്, ക്യാപ്റ്റന്‍ ടി രതീഷ്, സി ഭാസ്‌കരന്‍, കെ ശ്രീനിവാസന്‍, സി നന്ദകിഷോര്‍, കെ ആര്‍ മധുസൂദനന്‍ സംസാരിച്ചു. ജില്ല വോളിബോള്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം കെ സുരേഷ്‌കുമാര്‍ പദ്ധതി വിശദീകരിച്ചു.

RELATED STORIES

Share it
Top