വോട്ട് അസാധുവാകല്‍: യാദൃച്ഛികമെന്നു വിശ്വസിക്കാനാവില്ല- എസ്ഡിപിഐ

പാലക്കാട്: നഗരസഭയില്‍ ബിജെപിക്കെതിരെ ശക്തമായ നിലപാടെടുക്കേണ്ട ഘട്ടത്തില്‍ ഒരു എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായത് യാദൃശ്ചികമാണന്ന് വിശ്വസിക്കാന്‍ കഴിയില്ലന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി. ഒരു സിപിഎം മെംബറുടെ വോട്ട് അസാധുവായതോടെ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍സ്ഥാനത്ത് നിന്ന് ബിജെപി അംഗത്തെ പുറത്താക്കാനുള്ള ആദ്യ അവസരം തന്നെ നഷ്ടടപ്പെട്ടിരിക്കുകയാണ്.
അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നത് സംബന്ധിച്ച് സിപിഎം നേരത്തെ സ്വീകരിച്ച നിഷേധാത്മക നിലപാട് കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതേ തുടര്‍ന്ന് അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് വരുത്തിതീര്‍ത്ത് മുഖം രക്ഷിക്കാനായിരുന്നോ സിപിഎം നീക്കം എന്ന സംശയം ബലപ്പെടുകയാണ്.
ഇടതുപക്ഷത്തിന്റെ ഫാഷിസ്റ്റ വിരുദ്ധ നിലപാട് കപടമാണെന്നതിന്റെ തെളിവാണ് വോട്ട് അസാധുവായതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

RELATED STORIES

Share it
Top