വോട്ടെണ്ണല്‍ തുടങ്ങി: ത്രിപുരയില്‍ സിപിഎമ്മും ബിജെപിയും ഒപ്പത്തിനൊപ്പം

സിപിഎം-27
ബിജെപി-22
കോണ്‍ഗ്രസ്-0

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ത്രിപുരയില്‍ സിപിഎം 27 സീറ്റുകള്‍ നേടി മുന്നിട്ടു നില്‍ക്കുന്നുണ്ടെങ്കിലും 23 സീറ്റുകളുമായി ബിജെപി തൊട്ടു പിന്നിലുണ്ട്. രണ്ട് പാര്‍ട്ടികള്‍ക്കും കേവല ഭൂരിപക്ഷം നേടാന്‍ സാധ്യതയില്ലാത്തതിനാല്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത.കോണ്‍ഗ്രസ് ഇവിടെ ഒരു സീറ്റിലും മുന്നേറുന്നില്ല.ത്രിപുരയില്‍ 25 വര്‍ഷം പഴക്കമുള്ള ഇടതുമുന്നണി സര്‍ക്കാരിന് ഭരണം നഷ്ടപ്പെടുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളും പറഞ്ഞിരുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും 60 അംഗ നിയമസഭകളാണ് നിലവിലെങ്കിലും വിവിധ കാരണങ്ങളാല്‍ എല്ലായിടത്തും 59 വീതം മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ത്രിപുരയില്‍ ഫെബ്രുവരി 18നും നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്.

RELATED STORIES

Share it
Top