വോട്ടിന്് പണം: ബിജെപി നേതാവിനെതിരേ കേസ്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു വോട്ടര്‍മാര്‍ക്ക് പണം നല്‍കിയ സംഭവത്തില്‍ ബിജെപി നേതാവിനെതിരേ കേസെടുത്തു. ബിജെപി എക്‌സ് സര്‍വീസ്‌മെന്‍ സെല്ലിന്റെ കോ-കണ്‍വീനര്‍ അരവിന്ദാക്ഷന്‍ പിള്ള എന്ന കെ എ പിള്ളയ്‌ക്കെതിരേയാണ് ചെങ്ങന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതി മജിസ്‌ട്രേറ്റ് രേഷ്മ ശശിധരന്‍ കേസെടുക്കാന്‍ അനുമതി നല്‍കിയത്. ഐപിസി 123 ഇ വകുപ്പു പ്രകാരമാണ് ചെങ്ങന്നൂര്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പണം ഉപയോഗിച്ച് വോട്ട് സ്വാധീനിക്കാന്‍ ശ്രമിച്ചതിനാണു കേസ്.
എന്‍ഡിഎ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍ പിള്ളയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീടുകള്‍ സന്ദര്‍ശിക്കവേ കെ എ പിള്ള കഴിഞ്ഞദിവസം പണം വിതരണം ചെയ്തിരുന്നു.  ഇത് സംബന്ധിച്ച് പണം ലഭിച്ച കുട്ടികളുടെ വെളിപ്പെടുത്തലും പുറത്തുവന്നിരുന്നു.

RELATED STORIES

Share it
Top