വോട്ടിനായി അംബേദ്കറുടെ നിറംവരെ ചിലര്‍ മാറ്റുന്നു: ജസ്റ്റിസ് കെ തങ്കപ്പന്‍

കൊച്ചി: വോട്ടിനായി അംബേദ്കറുടെ നിറംവരെ ചിലര്‍ മാറ്റുകയാണെന്നും  കായല്‍ സമരത്തിന്റെ ലക്ഷ്യങ്ങള്‍ പുതുതലമുറ തിരിച്ചറിയുന്നില്ലെന്നും ജസ്റ്റിസ് കെ തങ്കപ്പന്‍. വിവിധ പട്ടികജാതി, വര്‍ഗ സംഘടനകളുടെ നേതൃത്വത്തില്‍ കായല്‍ സമരത്തിന്റെ 105ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനസംഖ്യയില്‍ 30 ശതമാനത്തോളം വരുന്ന പട്ടികജാതി, വര്‍ഗ വിഭാഗങ്ങളെ വോട്ടു ബാങ്കിനായി മാത്രമാണു കണക്കാക്കുന്നത്. ഉത്തരേന്ത്യയില്‍ അംബേദ്കറുടെ പ്രതിമയുടെ നിറംമാറ്റുന്നതും വോട്ട് ലഷ്യമിട്ടാണ്. അയ്യങ്കാളി സ്ഥാപിച്ച സാധുജന പരിപാലന യോഗത്തിന് ശേഷം രൂപീകരിച്ച കെപിഎംഎസ് പല സംഘടനകളായി. സര്‍ക്കാരുകള്‍ പണം അനുവദിച്ചിട്ടും ഈ വിഭാഗങ്ങള്‍ ഉയരാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നു പരിശോധിക്കണമെന്നും ജസ്റ്റിസ് കെ തങ്കപ്പന്‍ പറഞ്ഞു. ചടങ്ങില്‍ പി എസ് പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top