വോട്ടിങ് യന്ത്രത്തിലെ കൃത്രിമം ; പ്രദര്‍ശിപ്പിച്ച് ആംആദ്മി പാര്‍ട്ടിന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം എങ്ങനെയെന്ന് വിശദമാക്കുന്ന തല്‍സമയ പ്രദര്‍ശനം ഡല്‍ഹി നിയമസഭയില്‍ അരങ്ങേറി. രഹസ്യകോഡ് അറിയാവുന്ന ആര്‍ക്കും വോട്ട് രേഖപ്പെടുത്തവേ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം കാണിക്കാനാവുമെന്ന് ആംആദ്മി പാര്‍ട്ടി എംഎല്‍എ സൗരഭ് ദരദ്വാജ് അവകാശപ്പെട്ടു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ഏതെങ്കിലും പാര്‍ട്ടിക്കുവേണ്ടി കൃത്രിമം കാണിക്കാനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.  എങ്ങനെയൊക്കെ യന്ത്രങ്ങളില്‍ കൃത്രിമം നടത്താം എന്നതിനെ പറ്റി ഈമേഖലയില്‍ എന്‍ജിനീയറായി പ്രവര്‍ത്തിച്ച താന്‍ ബോധവാനാണെന്ന് ദരദ്വാജ് പറഞ്ഞു.

RELATED STORIES

Share it
Top